സാൽമിയ: കെ.ഐ.ജി സാൽമിയ ഏരിയ അൽ മദ്റസത്തുൽ ഇസ്ലാമിയ-സാൽമിയയുടെ ബാനറിൽ മദ്റസ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹവല്ലി മദ്റസ തൗഹീദിൽ നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡൻറ് ആസിഫ് വി. ഖാലിദ് അധ്യക്ഷത വഹിച്ചു.
പി.ടി.എ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞു. നിയാസ് ഇസ്ലാഹി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് റഊഫ്, പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി എന്നിവർ സംസാരിച്ചു.
ഹിക്മ-ടാലൻറ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച ഇൽഹാം റിഷ്ദിന്‍ കെ.ഐ.ജി കേന്ദ്ര സെക്രട്ടറി പി.ടി. ഷാഫി സമ്മാനം നൽകി. കെ.ഐ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പ്രാർഥനയും സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.