കുവൈത്ത് സിറ്റി: ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് സജീവ് നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ.എസ്. ജയകുമാർ സ്വാഗതം പറഞ്ഞു. അഡ്വ. ശശിധരപണിക്കർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.വി. ബിജു റിപ്പോർട്ടും ട്രഷറർ രജീഷ് മുല്ലക്കൽ കണക്കും വനിതവേദി സെക്രട്ടറി പ്രീത സതീഷ് വനിത വേദി റിപ്പോർട്ടും അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ്, വനിത വേദി ചെയർ പേഴ്സൺ ബിന്ദു സജീവ് എന്നിവർ സംസാരിച്ചു. സജീവ് നാരായണൻ (പ്രസിഡൻറ്), സതീഷ് പ്രഭാകരൻ (വൈസ് പ്രസിഡൻറ്), സി.വി. ബിജു (ജനറൽ സെക്രട്ടറി), സൈഗാൾ സുശീലൻ (സെക്രട്ടറി), അനിത് കുമാർ (ട്രഷറർ), ഉദയഭാനു (ജോയൻറ് ട്രഷറർ). വനിത വേദി ഭാരവാഹികൾ: പ്രീത സതീഷ് (ചെയർപേഴ്സൻ), ബിന്ദു സജീവ് (വൈസ് ചെയർപേഴ്സൻ), മഞ്ജു സുരേഷ് (സെക്രട്ടറി), മിത്ര ഉദയൻ (ജോയൻറ് സെക്രട്ടറി), വൃന്ദ ജിതേഷ് (ട്രഷറർ), ജിത മനോജ് (ജോയൻറ് ട്രഷറർ).
കെ.ആർ. അജി, സുരേഷ് വെള്ളാപ്പള്ളി, സി.കെ. റെജി, ടി.എസ്. രാജൻ എന്നിവർ നിയന്ത്രിച്ച ചടങ്ങിന് ജോയൻറ് ട്രഷറർ ദീപു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.