കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സാരഥി കുവൈത്ത് ഗുരുകുലം വർണാഭമായി ആഘോഷിച്ചു. മംഗഫ് മെമ്മറീസ് ഹാളിൽ പ്രസിഡന്റ് കെ.ആർ.അജി ദേശീയപതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തി ഗാനാലാപനം, നൃത്തം എന്നിവ അവതരിപ്പിച്ചു.
രശ്മി ഷിജു,ലിനി ജയൻ,വിനീഷ് വിശ്വം എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. ഷാജി ശ്രീധരൻ,സൈജു ചന്ദ്രൻ,സിബി പുരുഷോത്തമൻ,സിജു സദാശിവൻ,രമേഷ് കുമാർ,രമ്യ ദിനു,ഷാനി അജിത്ത്,ജിജി ശ്രീജിത്ത്, മൊബിന സിജു,സന്ധ്യാ രഞ്ജിത്ത്,കവിതാ രമേഷ്,സീമ ബിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.