കുവൈത്ത് സിറ്റി: എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈത്ത് വാർഷിക യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ എൻ. എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത് ഭദ്രദീപം കൊളുത്തി. ഇർഷാ കരളത്ത്, ലിയാ കരളത്ത് എന്നിവർ ദൈവദശകം ആലപിച്ചു. ട്രസ്റ്റ് ജോയന്റ് സെക്രട്ടറി മുരുകദാസ് സ്വാഗതം പറഞ്ഞു. എം.കെ. ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു.
2022-23 ട്രസ്റ്റ് പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ജിതിൻ ദാസും സാമ്പത്തിക റിപ്പോർട്ട് ട്രസ്റ്റ് ട്രഷറർ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു. സാരഥി സെന്റർ ഫോർ എക്സലൻസിന്റെ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാനേജർ വിനീത്, അസിസ്റ്റന്റ് മാനേജർ പി. സജീന, കായികാധ്യാപകൻ പ്രതാപൻ, ശ്രുതി സതീശൻ എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു.
കുവൈത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ക്യാമ്പ് കോഓഡിനേറ്റ് ചെയ്ത ഷനൂബ് ശേഖർ, നിഷ ദിലീപ്, ക്ലാസുകൾ എടുക്കുന്ന ജയൻ സദാശിവൻ, ലിനി ജയൻ, ഷനൂബ് ശേഖർ എന്നിവർക്ക് ആശംസാഫലകം നൽകി.
‘സാരഥീയം-2023’ ന്റെ ഫ്ലയർ ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാമദാസ് നായർക്ക് സാരഥി വൈസ് പ്രസിഡന്റും പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ബാബുവും ചേർന്ന് കൈമാറി. സജീവ് നാരായണൻ, സുരേഷ് വെള്ളാപ്പള്ളി, സജീവ് കുമാർ എന്നിവർ പ്രസീഡിയം ആയി പ്രവർത്തിച്ചു. ട്രഷറർ ലിവിൻ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ദിനു കമൽ, അരുൺ സത്യൻ, അജി കുട്ടപ്പൻ, സൈജു ചന്ദ്രൻ, ബിജു എം.പി, അശ്വിൻ, ജിക്കി സത്യദാസ്, പൗർണമി സംഗീത്, ആശ ജയകൃഷ്ണൻ, അനില ശ്രീനിവാസൻ, അഭിരാം അജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.