കുവൈത്ത് സിറ്റി: പെരുന്നാൾ അവധിയിൽ സന്ദർശന ഇടമായി കുവൈത്തിലെ മലയാളികള്‍ അടക്കമുള്ളവരിൽ ഏറെ പേരും തിരഞ്ഞെടുത്തത് സൗദി അറേബ്യ. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമാണ് പെരുന്നാൾ അവധിക്കാലത്ത് കുവൈത്തിൽനിന്ന് സൗദി സന്ദർശിച്ചത്. കുവൈത്തില്‍നിന്ന് ആകാശമാർഗത്തിന് പുറമെ കരമാര്‍ഗവും സൗദിയിലേക്ക് നിരവധി പേർ യാത്രയായി. സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്. തൊട്ടടുത്തുള്ള രാജ്യം, ഒറ്റ രാത്രി വാഹനം ഓടിച്ചുപോകാം എന്നിവയെല്ലാം ആളുകളെ സൗദി ഇഷ്ടയിടമാക്കുന്നു.
മക്കയും മദീനയും മറ്റു ചരിത്രപ്രധാനമായ ഇടങ്ങളും സൗദിയുടെ എക്കാലത്തെയും ആകർഷണമാണ്. ഉംറ നിർവഹിക്കാനും തുടർന്നുള്ള ദിവസങ്ങൾ ചരിത്രപ്രധാന ഇടങ്ങള്‍ കണ്ടുതീർക്കാനും സാധിക്കുന്ന തരത്തിലും യാത്ര പ്ലാന്‍ ചെയ്യുന്നവരുണ്ട്. സൗദിയിലുള്ള ബന്ധുക്കളെ സന്ദർശിച്ചവരും ഏറെയാണ്. വ്യത്യസ്ത കാലാവസ്ഥ മേഖലകളുള്ള സൗദിയില്‍ ഒരൊറ്റ യാത്രയിൽ തന്നെ പല കാലാവസ്ഥയിലൂടെ കടന്നുപോകാനും കഴിയും. അൽ വഹ്ബ ക്രാറ്റര്‍, ത്വാഇഫ്, എഡ്ജ് ഓഫ് ദ വേള്‍ഡ്, അല്‍ ഹസ്സ ഒയാസിസ്, അൽ കോബാർ, അൽ അഹ്സ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും കുവൈത്തില്‍ നിന്നടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.