കുവൈത്ത് സിറ്റി: കുവൈത്തിൽ 12ാം ക്ലാസ് എഴുത്തുപരീക്ഷ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് പി.സി.ആർ പരിശോധന നടത്തി. പരീക്ഷ ജൂണ്‍ ഒമ്പതിന് ആരംഭിച്ച് 24ന് സമാപിക്കും. പരിശോധന നടത്തി കോവിഡ് മുക്തരായവരെ മാത്രമേ പൊതു പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ.
ഒാരോ ആരോഗ്യ മേഖലകളിലും നിശ്ചയിച്ച സ്കൂളുകളിൽ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് പരിശോധന സൗകര്യം ഒരുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കുട്ടികളെ, പേരിലെ അക്ഷരമാല ക്രമത്തിൽ വിളിപ്പിച്ച് സ്രവം എടുത്ത് പരിശോധന നടത്തി.
എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ക്രമീകരണം നടത്തിയത്. റിലീജിയസ് സ്കൂൾ പരീക്ഷകൾ ജൂണ്‍ എട്ടിന് തുടങ്ങി 24ന് അവസാനിക്കും.മേയ് അവസാനം നടക്കേണ്ട പരീക്ഷ പത്തുദിവസം നീട്ടിവെക്കുകയായിരുന്നു. വിദ്യാർഥികൾക്ക് എഴുത്തുപരീക്ഷക്ക് തയാറെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷയും പാർലമെൻറ് അംഗങ്ങളുടെ ശിപാർശയും പരിഗണിച്ചാണ് പ്ലസ് ടു പരീക്ഷയും അതോടൊപ്പം പത്താം ക്ലാസിലെ ഒാൺലൈൻ പരീക്ഷ ഉൾപ്പെടെ മറ്റ് പരീക്ഷകളും 10 ദിവസത്തേക്ക് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.