കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ ക്ലാസുകൾ ഒാൺലൈനാക്കി പരിമിതപ്പെടുത്തിയതിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ സെപ്റ്റംബർ 26 മുതൽ ആരംഭിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്കൂളുകൾക്ക് അനുമതി നൽകിയത്.
അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ല.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്കൂളുകൾക്കും ദ്വിഭാഷാ സ്കൂളുകൾക്കും ഇന്ത്യൻ, പാകിസ്താനി, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്.
ഇത്തരം സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തികകാര്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്കൂളിെൻറ അംഗീകാരംതന്നെ റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.