കുവൈത്ത് സിറ്റി: കുട്ടികളിൽ ശാസ്ത്രത്തിന്റെയും കലയുടെയും ടീംവർക്കിന്റെയും ബോധങ്ങളെ തൊട്ടുണർത്തി ശിൽപശാല. കുവൈത്ത് നാഷനൽ ലൈബ്രറിയിൽ സംഘടിപ്പിച്ച ശിൽപശാല വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതായി. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെയാണ് ശിൽപശാല നടന്നത്. തീരപ്രദേശങ്ങൾ വൃത്തിയാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന ജീവികളെ രക്ഷിക്കുന്നതിനുമുള്ള ദൗത്യങ്ങൾ മുതൽ അക്വാട്ടിക് സാഹസികത വരെ പരിചയപ്പെടുത്തുന്നതായി ശിൽപശാല. കുട്ടികളുടെ മനസ്സുകളിൽ ഭാവനകളുടെയും ചിന്തകളുടെയും പുതിയ ലോകം അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.