കുവൈത്ത് സിറ്റി: രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്തുന്നതിനായി മാർച്ചിൽ ആരംഭിച്ച ശുചീകരണ കാമ്പയിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ശുചിത്വ ലംഘനങ്ങൾ കുറക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലെയും ശുചിത്വ, റോഡ് ഒക്യുപൻസി വകുപ്പുകളുമായി അഫിലിയേറ്റ് ചെയ്ത ശുചീകരണ കേന്ദ്രങ്ങളിലെ ഫീൽഡ് ടീമുകൾ പരിശോധന ഊർജിതമാക്കും.
ശുചീകരണ കേന്ദ്രങ്ങളിൽ ക്ലീനിങ് ഇൻസ്പെക്ടർമാർ നിരീക്ഷണം ശക്തമാക്കും. ക്ലീനിങ് ഇൻസ്പെക്ടർമാർ 24 മണിക്കൂറും പ്രവർത്തിക്കുകയും സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ പിന്തുടരുകയും ചെയ്യും. ക്ലീനിങ് കമ്പനികളുടെ പ്രകടനം നിരീക്ഷിക്കുകയും പൊതു ശുചിത്വ ചട്ടങ്ങളുടെ ലംഘനങ്ങൾ കുറക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യം തള്ളൽ, നിർമാണ ലംഘനങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ മുനിസിപ്പൽ ചട്ടങ്ങളും സംവിധാനങ്ങളും നടപ്പാക്കുന്നത് സജീവമാക്കുന്നതിനൊപ്പം ശുചിത്വ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളും ഊർജിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.