കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ വ്യാപക പരിശോധനകൾ നടന്നു. 132 പേർ അറസ്റ്റിലായി.
ഒരു വ്യാജ ഓഫിസും പരിശോധനയിൽ കണ്ടെത്തി. താമസനിയമം ലംഘിച്ചവരും ദൈനംദിന തൊഴിലാളികളായി പ്രവർത്തിക്കുന്നവരുമായ നാലുപേരെ ഇവിടെനിന്ന് പിടികൂടി. മറ്റുപരിശോധനകളിൽ 128 നിയമലംഘകരെയും അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമലംഘനത്തിലാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്.
പിടിയിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.