കുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിലെ തിരക്കു കണക്കിലെടുത്ത് ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പള്ളികളുടെ സുരക്ഷ ചുമതലയുള്ള ഫയർഫോഴ്സ് പോയന്റുകളിൽ പരിശോധന നടത്തി. പള്ളികളുടെ അകത്തും പുറത്തുമുള്ള ഒരുക്കങ്ങളും തയാറെടുപ്പുകളും അദ്ദേഹം അവലോകനം ചെയ്തു. കെട്ടിടങ്ങളും ആരാധനാലയങ്ങളും സുരക്ഷ അഗ്നി പ്രതിരോധ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ജനറൽ ഫയർഫോഴ്സിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.