കുവൈത്ത് സിറ്റി: മുൻ കുവൈത്ത് പ്രവാസിയായ യുവതി അർബുദ ചികിത്സക്ക് സഹായം തേടുന്നു. കൊല്ലം സ്വദേശിനി ഷെമീമയാണ് കാൻസർ ചികിത്സക്ക് സഹായം തേടുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയ ഷെമീമക്ക് രണ്ടര വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിതാവിനൊപ്പം വാടക വീട്ടിലാണ് ഇവരുടെ താമസം.
അഞ്ച് കീമോ കഴിഞ്ഞ ഇവർ തുടർചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഹെൽത്ത് കാർഡില്ലാത്തതിനാൽ ചികിത്സക്ക് പണം ആവശ്യമായി വന്നിരിക്കുകയാണ്. കീമോ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ലക്ഷത്തിന് മുകളിലുള്ള തുകയാണ് ആവശ്യം വരുന്നത്. ഈ സാഹചര്യത്തിലാണ് താൻ ജോലി നോക്കിയ കുവൈത്തിലെ സഹജീവികളിൽനിന്ന് സഹായ അഭ്യർഥനയുമായി എത്തിയത്. ബാങ്ക് വിവരങ്ങൾ ചുവടെ: Shemeema, AC Number: 545002010013745, IFSC Code: UBIN 0554502, Union Bank, Civil Station, High School Junction, Kollam. Mob. No: 9048732583.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.