ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന നഴ്സുമാരെ മാലാഖമാർ എന്നുവിളിക്കുന്നത് എന്തുകൊ ണ്ടാണ്. ക്ഷമയോടെ രോഗികളെ പരിചരിക്കുകയും ചെറിയ വീഴ്ചകൾക്കോ അതല്ലെങ്കിൽ വീഴ്ചയ ൊന്നും കൂടാതെ തന്നെയും പഴി കേൾക്കേണ്ടി വരുന്ന വിഭാഗമാണിവർ. അഡ്മിറ്റായ രോഗി ഡിസ്ചാ ർജ് ആകുന്നത് വരെ അവരുടെ മുഴുവൻ ഉത്തരവാദിത്തം ഇൻ ചാർജ് ഉള്ള നഴ്സിനാണ്. വളരെ റിസ്ക് പിടിച്ച തൊഴിലാണ്. നാം മനുഷ്യർ പല സ്വഭാവക്കാരാണ്. ചിലർ പെെട്ടന്ന് ദേഷ്യപ്പെടും. രോ ഗവും അസ്വസ്ഥതയും ഉള്ളപ്പോൾ പ്രത്യേകിച്ചും. ഇതെല്ലാം സഹിക്കേണ്ടി വരുന്നത് നഴ്സുമാരാണ്. ൈകയേറ്റം വരെ ചെയ്ത അവസരങ്ങളുണ്ട്. എല്ലാം ക്ഷമിക്കാൻ മാത്രം വിധിക്കപ്പെട്ടവർ. മലയാളികളായ കൂടെ നിൽക്കാൻ ആളില്ലാത്ത രോഗികൾക്കൊക്കെ വളരെ നല്ല സേവനമാണ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽനിന്ന് ലഭിക്കാറുള്ളത്. ജനസേവന പ്രവർത്തകരെ പല കേസുകളും നഴ്സുമാരാണ് അറിയിക്കാറുള്ളത്. അതു പ്രകാരം രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ സാധിക്കാറുണ്ട്. എന്തെങ്കിലും മഹാമാരി വരണം അവരുടെ മഹത്ത്വം പുറംലോകമറിയാൻ. കഴിഞ്ഞ വർഷം നിപ ബാധിച്ച രോഗിയെ പരിചരിച്ചതുവഴി രോഗം പിടിപെട്ട് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ രക്തസാക്ഷിത്വമായി കേരള ജനത കൊണ്ടാടി. സർക്കാർ നല്ലനിലയിൽ തന്നെ വേണ്ടപ്പെട്ടവർക്ക് താൽക്കാലിക നഷ്ടപരിഹാരങ്ങൾ നൽകി.
എന്നാൽ, നാട്ടിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ടോ? പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക്. മിനിമം ശമ്പളം വർധിപ്പിക്കാൻ മാസങ്ങളോളം നിരാഹാരം ഉൾപ്പെടെ സമരം ചെയ്തിട്ട് അനുകൂലമായ ഹൈകോടതി വിധി ഉണ്ടായിട്ടുപോലും കോർപറേറ്റ് മുതലാളിമാരും സർക്കാറും അവരോട് അനീതി തുടരുന്നു. ബി.എസ്സി നഴ്സിങ് ഡിഗ്രി പൂർത്തിയാക്കിയവർക്ക് ട്രെയിനിങ് എന്ന പേരിൽ വർഷങ്ങളോളം തുച്ഛമായ ശമ്പളമാണ് കൊടുക്കുന്നത്. മിക്കവരും ബാങ്ക് വായ്പ എടുത്താണ് ഇതര സംസഥാനങ്ങളിൽ പോയി പഠിക്കുന്നത്. ചെറിയ ശമ്പളത്തിൽ വായ്പ തിരിച്ചടവ് വളരെ പ്രയാസമാണ്. ഈ കാരണത്താലാണ് കൂടുതൽ പേരും ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ജോലി തേടി പോകുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് ജോലി തരപ്പെടുത്താൻ 20 ലക്ഷം രൂപയാണ് ഏജൻസികൾ കൈപ്പറ്റിയിരുന്നത്. കുറച്ചുകാലമായി ഇത്തരം ചൂഷണം നിലച്ചിട്ടാണ് ഉള്ളത്. നല്ല ശമ്പളം ജി.സി.സി രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നതിനാൽ കിടപ്പാടം പണയംവെച്ചും മറ്റുമാണ് ഏജൻസികൾക്ക് പണം കൊടുക്കുന്നത്. ചൂഷണം ചെയ്യാൻ ഇവിടെയും നാട്ടിലുമുള്ള ഏജൻസികൾ അവസരം കാത്തിരിക്കുകയാണ്. 10 പേരെ ആവശ്യമുണ്ടങ്കിൽ 100 പേരിൽനിന്ന് പണം വാങ്ങി മുങ്ങുന്നവർ വേറെയുമുണ്ട്. ഭാഗ്യമുള്ളവർ മാത്രം രക്ഷപ്പെടും.
ബയോഡാറ്റ കലക്ഷൻ എന്ന പേരിൽ പൈസ വാങ്ങി മുങ്ങുന്ന അനേകം തട്ടിപ്പ് സംഘങ്ങൾ ഇവിടെ ഉണ്ട്. ഈ കോവിഡ് കാലത്ത് നഴ്സുമാർ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇറ്റലിയടക്കം മറ്റു പല രാജ്യങ്ങളിലും മികച്ച സേവനം ചെയ്യുന്നു. കുവൈത്തിലും സ്തുത്യർഹമായ പ്രവർത്തനമാണ് മലയാളി നഴ്സുമാർ കാഴ്ചവെക്കുന്നത്. മലയാളി നഴ്സുമാരുടെ പ്രവർത്തനത്തെ വളരെ മതിപ്പോടെയാണ് കുവൈത്തികളും വിദേശികളും ആരോഗ്യ വകുപ്പും കാണുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ഒരു സ്റ്റാഫ് നഴ്സിന് കൊറോണ ബാധിച്ച വിവരം അറിയാൻ കഴിഞ്ഞു. എത്രയും പെെട്ടന്ന് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കേരളത്തിലെ നഴ്സുമാർക്ക് ഇപ്പോൾ നല്ല സുരക്ഷിതത്വം ഉണ്ടോ? സർക്കാർ അവർക്ക് പ്രത്യേകം സാമ്പത്തിക പാക്കേജ് നൽകണം. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യത്തിനുള്ള സുരക്ഷാ കിറ്റുകളുടെ ക്ഷാമം മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു.
സർക്കാർ ഇടപെട്ട് പരിഹരിക്കുമെന്ന് പ്രത്യാശിക്കാം. മാലാഖമാരുടെ മഹത്ത്വം ലോകം വാഴ്ത്തിപ്പാടട്ടെ. ഒപ്പം അവർക്ക് ജീവിതസുരക്ഷയും നീതിയും ലഭ്യമാവെട്ട...
*ഇൻബോക്സിലേത് എഴുതുന്നവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.