ദുബൈ: കുവൈത്ത് അമീറായി ചുമതലയേറ്റ ശൈഖ് നവാഫ് അൽ അഹ്മദ് അൽസബാഹിനെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു.ശൈഖ് ശൈഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിെൻറ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശൈഖ് നവാഫ് രാജ്യത്തിെൻറ ഭരണമേറ്റെടുത്തത്.കുവൈത്തിലെത്തിയ ശൈഖ് മുഹമ്മദ്, ശൈഖ് സബാഹിെൻറ നിര്യാണത്തിൽ അനുശോചിച്ചു. സുഹൃത്തും സഹോദര തുല്യനുമായിരുന്നു അദ്ദേഹെമന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിനോട് ദൈവം കരുണ കാണിക്കട്ടെ.
യു.എ.ഇയിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ശൈഖ് സബാഹ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഞായറാഴ്ച രാവിലെ കുവൈത്തിലെത്തിയ സംഘത്തെ ശൈഖ് നവാഫും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഉച്ചക്കുശേഷം യു.എ.ഇയിൽ മടങ്ങിയെത്തി.യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്, ദുബൈ ഏവിയേഷൻ അതോറിറ്റിയുടെയും എമിറേറ്റ്സ് ഗ്രൂപ്പിെൻറയും ചെയർമാനായ ശൈഖ് അഹ്മദ് ബിൻ സഈദ്, കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അൽ ഗെർഗാവി, വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്, വ്യവസായ-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.