ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​നെ അനുസ്​മരിക്കാൻ ചേർന്ന പ്രത്യേക പാർലമെൻറ്​ യോഗത്തിൽ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം സംസാരിക്കുന്നു

ശൈഖ്​ സബാഹി​െൻറ നിര്യാണം കുവൈത്തിന്​ ദുരന്തം –സ്​പീക്കർ

കുവൈത്ത്​ സിറ്റി: ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണം കുവൈത്തിനെ സംബന്ധിച്ച്​ ദുരന്തവും പ്രയാസമേറിയതുമാണെന്ന്​ പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം പറഞ്ഞു.

ശൈഖ്​ സബാഹിനെ അനുസ്​മരിക്കാൻ ചേർന്ന പ്ര​ത്യേക പാർലമെൻറ്​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത​െൻറ ജനതയോട്​ നീതി പുലർത്തിയ, അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ച, അവരുടെ ക്ഷേമവും രാജ്യത്തി​െൻറ പുരോഗതിയും ലക്ഷ്യമാക്കിയ നേതാവായിരുന്നു ശൈഖ്​ സബാഹ്​. മേഖലയിൽ അദ്ദേഹം സമാധാന ദൂതനായിരുന്നു. അറബ്​, ഇസ്​ലാമിക രാജ്യങ്ങൾക്കിടയിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കഠിനപ്രയത്​നം നടത്തി. ഫലസ്​തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കൊപ്പം എപ്പോഴും നിലയുറപ്പിച്ചു. കുവൈത്ത്​ ഭരണഘടനയുടെ സംരക്ഷകനായിരുന്നു അദ്ദേഹമെന്നും കനിവുള്ള ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മർസൂഖ്​ അൽ ഗാനിം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.