കുവൈത്ത് സിറ്റി: ആതുര ശുശ്രൂഷ രംഗത്ത് കുവൈത്തിലെ മുൻ നിര സ്ഥാപനമായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ അബ്ബാസിയ ബ്രാഞ്ച് അൽ നാഹിൽ ക്ലിനിക്കിന്റെ പത്താം വാർഷികം ആഘോഷിച്ചു.
ചടങ്ങിൽ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഓപറേഷൻസ് ഹെഡ് അസീം സേട്ട് സുലൈമാൻ കുവൈത്ത് നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞു.അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത് വി. നായർ, മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് പ്രസാദ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേഷൻ മാനേജർ ലൂസിയ വില്യംസ്, ശിഫ അൽ ജസീറ ഫർവാനിയ അഡ്മിനിസ്ട്രേഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത്, ബിസിനസ് ഡെവലപ്മെന്റ് ഹെഡ് മോന ഹസൻ, ഫിനാൻസ് ഹെഡ് അബ്ദുൽ റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് എല്ലാ ഡോക്ടർ കൺസൽട്ടേഷനും അമ്പതു ശതമാനവും ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനവും അൾട്രാ സൗണ്ട്, എക്സ് റേ എന്നിവക്ക് 10 ശതമാനവും നിരക്കിളവ് ലഭിക്കും.
ഡിസംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ അൽ നാഹിൽ ക്ലിനിക്കിൽ ഇളവ് ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക് 60057477 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.