കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഓണാഘോഷം ‘ഹൃദ്യം 2023’ സംഘടിപ്പിച്ചു. സെന്റർ ബിൽഡിങ്ങിൽ നടത്തിയ പരിപാടിയിൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഗാനം, സംഘഗാനം, ഏകാംഗ നൃത്തം, സംഘനൃത്തം, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ അരങ്ങേറി. കുട്ടികൾ നൃത്തവും പാട്ടും അവതരിപ്പിച്ചു. ഓണസദ്യയും ഒരുക്കി.
മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ സ്വാഗതവും ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.