കുവൈത്ത് സിറ്റി: ആറു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുവൈത്തിലേക്ക് ആടുമായി വന്ന് തിരിച്ചുപോകുന്ന കപ്പൽ ആസ്ട്രേലിയയിലെ പെർത്തിൽ തടഞ്ഞുവെച്ചു. കപ്പലിലെ ജീവനക്കാരിൽ ചിലർക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്ട്രേലിയൻ എമിഗ്രേഷൻ ആൻഡ് അഗ്രികൾചറൽ അതോറിറ്റി കോവിഡ് പരിശോധനക്ക് സംവിധാനം ഒരുക്കുകയായിരുന്നു. വൈറസ് സ്ഥിരീകരിച്ചതിനാൽ ഇവരെ ഹോട്ടലിലേറ്റ് മാറ്റി. കപ്പലിന് ആദ്യം യാത്രാനുമതി ലഭിച്ചത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പശ്ചിമേഷ്യയിലേക്ക് 56,000 ആടുകളെ കൊണ്ടുവരാനുള്ള മറ്റൊരു കപ്പലിെൻറ യാത്ര നീട്ടിവെച്ചു. ആസ്ട്രേലിയൻ ലൈവ്സ്റ്റോക്ക് എക്സ്പോർേട്ടഴ്സ് കൗൺസിൽ സി.ഇ.ഒ മാർക്ക് ഹാർവേ അറിയിച്ചതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.