കുവൈത്ത് സിറ്റി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈത്ത് കടലിൽ ഷൂട്ടിങ് പരിശീലനം നടക്കുന്നതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. രാവിലെ എട്ട് മുതൽ മൂന്നു വരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കോസ്റ്റ് ഗാർഡ് തത്സമയ ഷൂട്ടിങ് പരിശീലനം. ഈ സമയങ്ങളിൽ ഷൂട്ടിങ് ഏരിയയിൽ പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ഷൂട്ടിങ് പരിശീലനം; കടലിൽ പോകുന്നവർ ശ്രദ്ധിക്കണംബുബിയാൻ, ഫൈലാക ദ്വീപുകളോട് ചേർന്ന് വടക്കുകിഴക്ക് ദിശയിൽ 15 നോട്ടിക്കൽ മൈൽ നീളവും 11 നോട്ടിക്കൽ മൈൽ വീതിയിലുമാണ് ഷൂട്ടിങ് റേഞ്ച് സ്ഥിതിചെയ്യുന്നത്. പരിശീലന സമയത്ത് എല്ലാ കടൽ യാത്രക്കാരും ഷൂട്ടിങ് ഏരിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. സമുദ്ര പട്രോളിങ്ങുകളും ഈ പ്രദേശത്തേക്ക് ആരെങ്കിലും സമീപിക്കുന്നത് തടയുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.