കുവൈത്ത് സിറ്റി: ഏഷ്യൻ ഷൂട്ടിങ് കോൺഫെഡറേഷൻ പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ കുവൈത്തിന് രണ്ടാം സ്ഥാനം.ചൈനയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജപ്പാൻ, ഉത്തര കൊറിയ, കസാകിസ്ഥാൻ, ഖത്തർ, ഇന്ത്യ, ചൈനീസ് തായ്പേയ്, തായ്ലാൻഡ് എന്നിവയാണ് മൂന്നുമുതൽ പത്തുവരെ റാങ്കിലുള്ളത്.
കുവൈത്തിന് ഒളിമ്പിക്സിൽ പ്രതീക്ഷയുള്ള കായിക ഇനമാണ് ഷൂട്ടിങ്. കഴിഞ്ഞ ഒളിമ്പിക്സിൽ രണ്ട് കുവൈത്തി താരങ്ങൾ മെഡൽ നേടിയിരുന്നു. കുവൈത്തിന് കായിക വിലക്കുണ്ടായിരുന്നതിനാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ബാനറിൽ മത്സരിച്ച കുവൈത്തി ഷൂട്ടർ ഫഹദ് അൽ ദൈഹാനി സ്വർണവും അബ്ദുല്ല അൽ റഷീദി വെങ്കല മെഡലും നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമാക്കി കുവൈത്തി ഷൂട്ടിങ് ടീം കഠിനമായ പരിശീലനത്തിലാണ്. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച അനുമതി പുനഃസ്ഥാപിച്ചതിന് ശേഷം താരങ്ങൾ പരിശീലനത്തിലാണ്. ഇത്തവണ കുവൈത്ത് പതാകക്ക് കീഴിൽ മെഡലുയർത്താനാണ് താരങ്ങളുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.