കുവൈത്ത്​: ഷോപ്പിങ്ങിന്​ അപ്പോയിൻറ്​മെൻറ്​ നിർബന്ധമില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന്​ ഇപ്പോൾ മുൻകൂട്ടി ബുക്കിങ്​ നിർബന്ധമാക്കുന്നില്ല. ഒാൺലൈൻ അപ്പോയിൻറ്​മ​​െൻറ്​ എടുത്താൽ ലഭിക്കുന്ന ​ബാർകോഡ്​ കൂടാതെയും ഇപ്പോൾ ഉപഭോക്​താക്കളെ ​സ്​റ്റോറിലേക്ക്​ പ്രവേശിപ്പിക്കുന്നുണ്ട്​. അതേസമയം, ശരീര താപനില അളക്കുന്നത്​ ഉൾപ്പെടെ ആരോഗ്യ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്​. മാസ്​കും കൈയുറയും ധരിക്കാത്തവരെയും സ്​റ്റോറിലേക്ക്​ പ്രവേശിപ്പിക്കുന്നില്ല. 

സഹകരണ സംഘങ്ങളിൽ വലിയ തിരക്ക്​ അനുഭവപ്പെടാത്തതിനാൽ ബുക്കിങ്ങിലൂടെ തിരക്ക്​ നിയന്ത്രിക്കേണ്ട സാഹചര്യമില്ലാത്തതിനാലാണ്​ ബാർകോഡ്​ കൂടാതെയും ആളുകളെ കടത്തിവിടുന്നതെന്ന്​ സഹകരണ സംഘത്തിലെ ഉത്തരവാദപ്പെട്ട ജീവനക്കാർ പ്രതികരിച്ചു. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ഷോപ്പിങ്​ ആപ്​ ആരംഭിച്ചത്​. സിവിൽ ​െഎഡിയും മറ്റു വിവരങ്ങളും ഒാൺലൈനിൽ പൂരിപ്പിച്ചാൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന്​ അപ്പോയിൻറ്​മ​​െൻറ്​ ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടർന്ന്​ മൊബൈൽ ഫോണിലേക്ക്​ ബാർകോഡ്​ അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാണ്​.

Tags:    
News Summary - shopping-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.