കുവൈത്ത് സിറ്റി: കുവൈത്തിലുള്ള സിറിയക്കാരുടെ താമസരേഖ പുതുക്കുമെന്ന് യു.എൻ അറിയിച്ചതായുള്ള സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾ അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർ
കെല്ലി ടി. ക്ലെമൻറ് നിേഷധിച്ചു. ഇത് തങ്ങളുടെ അധികാര പരിധിയിൽപെട്ട കാര്യമല്ല. ഒരു രാജ്യത്തിെൻറയും ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ യു.എൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 1,47,000 സിറിയക്കാരാണ് കുവൈത്തിലുള്ളത്. ഇൗജിപ്ഷ്യൻ പൗരന്മാർ കഴിഞ്ഞാൽ കുവൈത്തിലുള്ള വലിയ അറബ് സമൂഹമാണ് സിറിയക്കാർ. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം 54,041 സിറിയൻ വിദ്യാർഥികളാണ് കുവൈത്തിലെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016 ഡിസംബറിലെ കണക്കുപ്രകാരം 8000 സിറിയക്കാർ രാജ്യത്ത് അനധികൃത താമസക്കാരായുണ്ട്. ആഭ്യന്തര സംഘർഷം മൂലം സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവിടത്തെ സിറിയക്കാർ.
ഉറ്റവരും ഉടയവരും കഴിയുന്ന ജന്മനാട് വിദേശ ശക്തികളുടെ സഹായത്താൽ തകർത്ത് തരിപ്പണമാക്കുന്ന വാർത്തയാണ് ഇവർ നിത്യേന കേൾക്കുന്നത്. ബോംബാക്രമണങ്ങളിൽ മാതാപിതാക്കളുൾപ്പെടെ കുടുംബക്കാർ നഷ്ടപ്പെട്ടവരും വീടും സ്വത്തും പൂർണമായോ ഭാഗികമായോ നശിച്ചവരും കുവൈത്തിലെ സിറിയക്കാർക്കിടയിലുണ്ട്. ഇതോടൊപ്പമാണ് രാജ്യത്ത് വിസ നിയമത്തിൽവരുത്തിയ മാറ്റം തിരിച്ചടിയായത്. നേരത്തെ മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിന് മറ്റു രാജ്യക്കാരെപ്പോലെ സിറിയക്കാർക്കും സന്ദർശക വിസ അനുവദിച്ചിരുന്നു. ആഭ്യന്തര സുരക്ഷ കണക്കിലെടുത്ത് ഈ സൗകര്യം നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ സന്ദർശക വിസയുടെയും മറ്റും കാലാവധി തീർന്ന നിരവധിപേരും സിറിയക്കാർക്കിടയിലുണ്ട്.
നാട്ടിലെ രക്തരൂഷിതമായ സാഹച്യത്തിൽ സിറിയയിലേക്ക് മടങ്ങാൻ ഭയപ്പെടുന്ന ഇവരെ ഒരു ഭാഗത്ത് ഇഖാമ നിയമലംഘനത്തിെൻറ ഭീതി അലട്ടുകയുമാണ്. ബന്ധുക്കളുടെ സന്ദർശക വിസയിലെത്തിയ പലരും കുവൈത്തിൽ നിത്യജീവിതത്തിനുള്ള ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. നിയമപ്രകാരം തൊഴിലെടുക്കാൻ സാധിക്കാത്ത ഇവരിലെ ചെറിയ കുട്ടികളുൾപ്പെടെ പലേടങ്ങളിലും ജോലിചെയ്താണ് പട്ടിണി മാറ്റുന്നത്.
രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് മറ്റൊരു വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.