കവർച്ച സംഘത്തിൽനിന്ന്​ പിടികൂടിയ വാഹനങ്ങൾ

50 കളവ്​ കേസുകളിൽ പ്രതിയായ ആറംഗസംഘം പിടിയിൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 50 കളവ്​ കേസുകളിൽ പ്രതിയായ ആറംഗസംഘം പിടിയിൽ. അഞ്ച്​ കുവൈത്തികളും ഒരു ബിദൂനിയും അടങ്ങുന്ന സംഘമാണ്​ പിടിയിലായത്​. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 50ലേറെ വാഹന ​മോഷണം നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്​ടിച്ച വാഹനങ്ങൾ പൊളിച്ചുവിൽക്കുകയായിരുന്നു ഇവരുടെ രീതി. ആദ്യം രണ്ടുപേരെ അറസ്​റ്റ്​ ചെയ്യുകയും തുടർന്ന്​ അന്വേഷണം ഇവരുടെ പങ്കാളികളിലേക്ക്​ നീളുകയുമായിരുന്നു. മോഷ്​ടിച്ച വാഹനങ്ങൾ ഉപയോഗിച്ച്​ പ്രതികൾ പൊലീസ്​ ചമഞ്ഞ്​ വിദേശികളെ കവർച്ച നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തതമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.