കുവൈത്ത് സിറ്റി: ഖൈത്താനിലെ അപ്പാർട്മെൻറിലുണ്ടായ തീപിടിത്തത്തിൽ ആറ് കാറുകൾ കത്തിനശിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഒരു ബഖാലയും റസ്റ്റാറൻറും ഭാഗികമായി കത്തിനശിച്ചു. ആർക്കും പരിക്കില്ല. സാധന സാമഗ്രികളും വാഹനങ്ങളും കത്തിനശിച്ച വകയിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ ഫർവാനിയയിൽ അപ്പാർട്മെൻറിൽ തീപിടിച്ചു.
താമസക്കാരെ അഗ്നിശമന വിഭാഗം സുരക്ഷിതമായി പുറത്തെത്തിച്ചു.ആർക്കും പരിക്കില്ല. തീപിടിത്ത കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. വേറൊരു കേസിൽ വ്യാഴാഴ്ച ഫോർത് റിങ് റോഡിൽ ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അന്തരീക്ഷ താപനില ഉയർന്നതോടെ തീപിടിത്ത സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.