കുവൈത്ത് സിറ്റി: വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ് സംഘടിപ്പിക്കുന്ന ആറാമത് ‘പീസ് ഫെസ്റ്റിവൽ’വീണ്ടും എത്തുന്നു. ഗൾഫ് പങ്കാളിത്തത്തോടെയും കുവൈത്ത് സൊസൈറ്റി ഓഫ് ലോയേഴ്സ്, മിശ്രിഫ് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി.
ഇത് ആറാം തവണയാണ് കുവൈത്തിൽ ‘പീസ് ഫെസ്റ്റിവൽ’സംഘടിപ്പിക്കുന്നത്. രാജ്യത്തെ ദേശീയ ആഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് ‘പീസ് ഫെസ്റ്റിവൽ’. രണ്ട് ദിവസത്തെ പരിപാടിയിൽ പതാക ഉയർത്തൽ, മാർച്ചുകൾ എന്നിവയും ഉണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൻ കൗതർ അൽ ജുവാൻ പറഞ്ഞു.
എല്ലാ ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെയും പൗരന്മാർക്കിടയിൽ സൗഹാർദവും സാഹോദര്യവും അടുപ്പവും വർധിപ്പിക്കുന്നതിന് സഹായിക്കുന്ന പരിപാടികളും ഗൾഫ് സാന്നിധ്യവും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. കുവൈത്ത്, ബഹ്റൈൻ, ഒമാനി പോപ്പ് ബാൻഡുകൾ ഫെസ്റ്റിവലിൽ പരിപാടികൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.