കുവൈത്ത് സിറ്റി: കുവൈത്തിൽ മരണമടഞ്ഞ തൃത്താല സ്വദേശി കുവൈത്ത് കെ.എം.സി.സി അംഗത്തിന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷ സ്കീം തുക കൈമാറി. മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എം.എ കരീം വിതരണം നിർവഹിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് മരക്കാർ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എം.ആർ. നാസർ, ഡോ.മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, മുസ് ലിം ലീഗ് നേതാക്കളായ എസ്.എം.കെ. തങ്ങൾ, ടി.എ. അസീസ്, ടി.കെ. ചേക്കുട്ടി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ഭാരവാഹികളായ താഹിർ ഫൈസി, നാസർ കരിപ്പമണ്ണ, സൈദലവി സി.പി, അഷറഫ് വല്ലപ്പുഴ, ബഷീർ ചെരിപ്പൂർ, ശിഹാബ് മൂക്കിലപ്പീടിക, മൊയ്ദീൻ കുട്ടി കുമരനല്ലൂർ, ഷബീർ, ഷാഫി പള്ളിമൂല, സൈദലവി സി.പി, ഉമൈർ ആമയൂർ റഷീദ് കാരക്കാട് എന്നിവർ സംബന്ധിച്ചു. ബഷീർ അൻവരി ഖിറാഅത്ത് നടത്തി. കെ.എം.സി.സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര സ്വാഗതവും തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.അൻസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.