കുവൈത്ത് സിറ്റി: മതകാര്യ മന്ത്രാലയത്തിെൻറ നിർദേശാനുസരണം ശനിയാഴ്ച കുവൈത്തിലെ വിവിധ മസ്ജിദുകളിൽ മഴതേടിയുള്ള പ്രത്യേക നമസ്കാരം നടന്നു. വിശ്വാസികൾക്ക് സന്തോഷം പകർന്ന് ശനിയാഴ്ച മഴ തിമിർത്തുപെയ്യുകയും ചെയ്തു. ഈ വർഷം ശൈത്യകാലത്ത് ശക്തമായ മഴ ഇതുവരെ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചാറ്റൽമഴ നേരത്തേ ചില ദിവസങ്ങളിൽ ഉണ്ടായിരുന്നു.
നിശ്ചിത കാലം കഴിഞ്ഞും മഴ കാണാതിരുന്നാൽ പ്രവാചക അധ്യാപനമനുസരിച്ച് പ്രത്യേക പ്രാർഥന നടത്താറുണ്ട്. അതിനിടെ ഞായർ, തിങ്കൾ ദിവസങ്ങളിൽകൂടി ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമാവുകയും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്നും ബുധനാഴ്ചയോടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. രാത്രികാലങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.