കുവൈത്ത് സിറ്റി: ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കുന്നതിനൊപ്പം ഫാഷൻ സങ്കൽപങ്ങൾ നിലനിർത്താനും താൽപര്യപ്പെടുന്നവർക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ മികച്ച അവസരം. ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലേയേർഡ് ഇൻ ട്രെൻഡ്സ്- 2024’ എന്നപേരിൽ പ്രത്യേക ശൈത്യകാല വസ്ത്ര വിൽപന ആരംഭിച്ചു. പ്രമുഖ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിപുലമായ ശീതകാല വസ്ത്രങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.\
ട്രെൻഡി വസ്ത്രങ്ങൾക്കൊപ്പം പാദരക്ഷകൾ, സ്ത്രീകളുടെ ബാഗുകൾ, ശീതകാല ആക്സസറികൾ എന്നിവയും ലഭ്യമാണ്. എല്ലാ ഇനങ്ങളിലും ഏറ്റവും പുതിയ ട്രെൻഡുകളും കുറഞ്ഞ വിലകളിൽ ലഭ്യമാണ്. അൽ റായ് ഔട്ട്ലെറ്റിൽ നടന്ന ഔദ്യോഗിക ലോഞ്ചിൽ ഫാഷൻ രംഗത്തുള്ളവർ, വ്ലോഗർമാർ, ലുലു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കിഡ്സ് ഫാഷൻ ഷോ ലോഞ്ചിന്റെ ഹൈലൈറ്റായി. ആദ്യ മികച്ച മൂന്ന് സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും നൽകി. നവംബർ 21 മുതൽ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലുമായി ആരംഭിച്ച വിന്റർ കളക്ഷൻ പ്രമോഷന്റെ കിഴിവുകളും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.