കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ നിന്ന് അര ടണ്ണിലധികം കേടായ മാംസം പിടിച്ചെടുത്തു. ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത മാസം കണ്ടെത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഒമ്പത് ഇറച്ചിക്കടകള്‍ അടച്ചുപൂട്ടുകയും പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി അതോറിറ്റി മുബാറക്കിയ സെന്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. ഉപഭോക്താക്കളെ കബളിപ്പിച്ച് ചൂഷണം നടത്തുന്നത് ഒരു രീതിയിലും അനുവദിക്കില്ല. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.