കുവൈത്ത് സിറ്റി: റാന്നി സെന്റ് തോമസ് കോളജ് അലുമ്നി കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡിയും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. സംഘടനയുടെ 25ാം വർഷ ജൂബിലി ആലോഷങ്ങളുടെ ഭാഗമായാണ് ലോഗോ പുറത്തിറക്കിയത്. പ്രസിഡന്റ് എബി പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജോ പുല്ലമ്പള്ളി വാർഷിക റിപ്പോർട്ടും ട്രഷറർ എൽബിൻ എബ്രഹാം കണക്കും അവതരിപ്പിച്ചു. സിൽവർ ജൂബിലി ലോഗോ ഉപരക്ഷാധികാരി സി.എം. ഫിലിപ്പ് പ്രകാശനം ചെയ്തു. മേയ് 19ന് നടക്കുന്ന സിൽവർ ജൂബിലി സമാപന ആഘോഷ വിജയത്തിനായി വിവിധ സബ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. അനി സ്റ്റീഫൻ, ജോൺ സേവ്യർ (ജനറൽ കൺവീനേഴ്സ്), രഞ്ജി വർഗീസ് (സുവനീർ), ജിജി ചാലുപറമ്പിൽ (റിസപ്ഷൻ), റോയി വർഗീസ് (പ്രോഗ്രം), ലിജോമോൻ ജോസ് (ഫുഡ്), മജോ മാത്യു (മീഡിയ) എന്നിവർ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.