ഉത്തേജക മരുന്ന്: അഞ്ച് കായികതാരങ്ങൾക്ക് സസ്‍പെൻഷൻ

കുവൈത്ത് സിറ്റി: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് അഞ്ച് കുവൈത്തി കായികതാരങ്ങൾക്ക് സസ്‍പെൻഷൻ. കുവൈത്ത് സ്പോർട്ടിങ് ക്ലബിന്റെ ബാസ്കറ്റ് ബാൾ താരം അബ്ദുല്ല അൽ ഷാമിറിന് നാലുവർഷം സസ്‍പെൻഷൻ ലഭിച്ചു. ജഹ്റ സ്പോർട്സ് ക്ലബിന്റെ വോളിബാൾ താരം അബ്ദുല്ല അൽ അസ്സാഫിന് രണ്ടുവർഷവും അൽ സാഹിൽ ക്ലബിന്റെ ബാസ്കറ്റ് ബാൾ താരം ഖലഫ് അലി, അറബ് ക്ലബിന്റെ ബാസ്കറ്റ് ബാൾ താരം ഹുസൈൻ ഫൈസൽ എന്നിവർക്ക് മൂന്നു മാസം വീതം, അറബി സ്പോർട്സ് ക്ലബിന്റെ വോളിബാൾ താരം അബ്ദുൽ വഹാബ് താലിബിന് ആറുമാസം എന്നിങ്ങനെയാണ് സസ്‍പെൻഷൻ ലഭിച്ചത്.

കുവൈത്ത് ആന്റി ഡോപിങ് ഏജൻസി ഡയറക്ടർ ജനറൽ ഹന ബത്തിയാണ് ഇക്കാരം അറിയിച്ചത്. വിവിധ ക്ലബുകളിലെ 83 കായികതാരങ്ങൾക്കാണ് ഉത്തേജക പരിശോധന നടത്തിയത്. വേൾഡ് ആന്റി ഡോപിങ് ഏജൻസിയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാർഗനിർദേശവും അനുസരിച്ചാണ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

മയക്കുമരുന്ന്: മൂന്നുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് മൂന്നു വിദേശികളെ പൊലീസ് പിടികൂടി. മയക്കുമരുന്ന് വിതരണ ശൃംഖലയിൽപെട്ടവരാണ് ഇവർ. ഏഴു കിലോ ലറിക പൊടിയും 10,000 ഗുളികകളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Tags:    
News Summary - Stimulant: Suspension for five athletes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.