ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി -ആ​ഭ്യ​ന്ത​ര മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ശൈ​ഖ് ത​ലാ​ലി​ന്റെ നി​ർ​ദേ​ശം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷ, ട്രാ​ഫി​ക് പ​ദ്ധ​തി​ക​ളും നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ യോ​ജി​ച്ച ഇ​ട​പെ​ട​ലു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും രാ​ജ്യ​സു​ര​ക്ഷ​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കാ​നും ശൈ​ഖ് ത​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Strict action against rule violators - Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.