റേ​ഷ​ന്‍ വ​സ്തു​ക്ക​ൾ ക​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തു നി​ന്ന് റേ​ഷ​ന്‍-​സ​ബ്‌​സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പു​റ​ത്ത് കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. റേ​ഷ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പ​ല​വി​ധ മാ​ര്‍ഗ​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി​ക​ള്‍.

സ്വ​ദേ​ശി കു​ടും​ബം​ഗ​ങ്ങ​ള്‍ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യ തോ​തി​ലാ​ണ് രാ​ജ്യ​ത്ത് മ​റി​ച്ചു​വി​ല്‍ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ല്‍പ​ന ന​ട​ത്തി​യ നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ​തി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​ക്ക് പാ​ല്‍പ്പൊ​ടി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ് ഇ​ട​ത്ത​ര​ക്കാ​രാ​യ വി​ദേ​ശി​ക​ളെ ഇ​തി​ല്‍ ആ​ക​ര്‍ഷി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ സ​ബ്‍സി​ഡി നി​ര​ക്കി​ൽ ന​ല്‍കു​ന്ന റേ​ഷ​ന്‍ ഭ​ക്ഷ്യ വ​സ്‍തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന് രാ​ജ്യ​ത്ത് ക​ര്‍ശ​ന നി​രോ​ധ​ന​മു​ണ്ട്.

റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ മ​റി​ച്ചു​വി​ല്‍ക്കു​ന്ന​തും അ​വ വാ​ങ്ങു​ന്ന​തും 10 വ​ര്‍ഷം വ​രെ ത​ട​വും 1000 ദി​നാ​ര്‍ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണ്. റേ​ഷ​ന്‍ ഭ​ക്ഷ്യ വ​സ്‍തു​ക്ക​ള്‍ മ​റി​ച്ചു വി​ല്‍ക്കു​ന്ന​ത് പി​ടി​കൂ​ടാ​ന്‍ പ​ബ്ലി​ക്ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്‍തു​ക്ക​ള്‍ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും അ​വ നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് വ​ഴി​വെ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സ​ബ്‌​സി​ഡി​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന വാ​ര്‍ത്ത വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.

Tags:    
News Summary - Strict action will be taken if ration items are smuggled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.