കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിച്ചതിനെ തുടര്‍ന്ന് നാലു സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഒമ്പത് മാസത്തിനിടയില്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി നേതൃത്വത്തില്‍ രാജ്യത്ത് 936 പരിശോധനകൾ നടത്തി. റിയൽ എസ്റ്റേറ്റ് കമ്പനികളില്‍ 372 തവണയും, എക്സ്ചേഞ്ച് കമ്പനികളില്‍ 92 പ്രവശ്യവും, ജ്വല്ലറി കമ്പനികളില്‍ 472 തവണയും പരിശോധന നടത്തി. സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നേരത്തെ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ഉപഭോക്തൃ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും ധാരണപത്രത്തിൽ ഒപ്പുവച്ചതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.