കുവൈത്ത് സിറ്റി: വാണിജ്യ ഉപയോഗ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല, വൈദ്യുതി മന്ത്രാലയം പഠനം നടത്തുന്നു. വൈദ്യുതി മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി അറിയിച്ചതാണിത്.
മന്ത്രിതല സമിതിയുടെ പഠനത്തിൽ നിരക്ക് വർധനക്ക് അനുകൂലമായ റിപ്പോർട്ട് ആണ് ലഭിച്ചത്. സബ്സിഡി വെട്ടിച്ചുരുക്കിയും അർഹർക്ക് മാത്രം നൽകിയും ചെലവ് ചുരുക്കാനുള്ള തീരുമാനത്തിെൻറ ഭാഗമാണ് വൈദ്യുതി നിരക്ക് വർധനയും. ഇൗ വർഷം നിരക്ക് വർധനയുണ്ടാകില്ല. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിലായി കാർഷിക, വ്യവസായ മേഖലയിൽ 30.5 ദശലക്ഷം ദീനാർ വൈദ്യുതി സബ്സിഡിയായി അനുവദിച്ചു. കാർഷിക മേഖലയിൽ സബ്സിഡി ലഭിക്കണമെങ്കിൽ കാർഷിക മത്സ്യവിഭവ അതോറിറ്റിയിൽനിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടതുണ്ട്. വ്യവസായ മേഖലയിൽ സബ്സിഡിക്ക് വ്യവസായ പബ്ലിക് അതോറിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് എടുക്കേണ്ടത്. ഇൗ രണ്ട് വിഭാഗത്തിൽനിന്നും സർട്ടിഫിക്കറ്റ് ലഭിക്കാതെയും സബ്സിഡി അനുവദിച്ചത് കണ്ടെത്തിയതായി ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.