കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രമായ സൂഖ് മുബാറകിയയിൽ അനധികൃതമായി പരസ്യം പതിച്ചാൽ 100 മുതൽ 1000 ദീനാർ വരെ പിഴ ചുമത്തുമെന്ന് മുബാറകിയ വികസന, സൗന്ദര്യവത്കരണ സമിതി മേധാവി ശൈഖ അംതാൽ അൽ അഹ്മദ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇവിടെ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തിയ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സ്റ്റിക്കറുകളും നോട്ടീസുകളും മറ്റു പരസ്യങ്ങളും അനുമതിയില്ലാതെ പതിച്ചതായി കണ്ടെത്തി.
സ്റ്റിക്കറുകളും മറ്റു പരസ്യങ്ങളും പതിച്ചവരുടെ ഫോൺ നമ്പർ ശേഖരിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മുബാറകിയ വികസന, സൗന്ദര്യവത്കരണ സമിതി രൂപവത്കരിച്ചിട്ടുള്ളത്. രാജ്യത്തിെൻറ പൗരാണികതയും പാരമ്പര്യവും ഏറെ പ്രതിഫലിക്കുന്ന സിറ്റിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൂഖ് മുബാറകിയ അതിെൻറ പൈതൃക രൂപഘടന കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. പുരാതന അറേബ്യൻ നഗരവീഥിയെ അനുസ്മരിപ്പിക്കുന്നതാണ് സൂഖ് മുബാറകിയ. ഇതിെൻറ സൗന്ദര്യവും പൈതൃക ഭംഗിയും നശിപ്പിക്കുന പ്രവൃത്തികളോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.