കുവൈത്ത് സിറ്റി: വേനൽച്ചൂട് വര്‍ധിച്ചതോടെ ഖബറടക്ക സമയത്തില്‍ മാറ്റം. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി കുവൈത്ത് മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചു. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്കാരത്തിന് ശേഷവുമാണ് പുതിയ സമയം. കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് ആശ്വാസകരമാക്കാനാണ് സമയങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ പുറം ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.