കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ വേനൽക്കാല വസ്ത്ര ശേഖരങ്ങളുടെ ‘സമ്മർ ഫാഷൻ സ്പെഷൽ’ ആരംഭിച്ചു. അൽ റായ് ഔട് ലെറ്റിൽ നടന്ന ചടങ്ങ് ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഫാഷൻ രംഗത്തുള്ളവരും വ്ലോഗർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട് ലെറ്റുകളിലും നടക്കുന്ന സമ്മർ ഫാഷൻ സ്പെഷലുകൾ ഫാഷൻ പ്രേമികൾക്കും കുറഞ്ഞ ചെലവിൽ വസ്തുക്കൾ വാങ്ങാൻ ലക്ഷ്യമിടുന്നവർക്കും മികച്ച അവസരമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ പുതുമയും വില കിഴിവും ലഭ്യമാണ്.
പ്രശസ്ത ബ്രാൻഡുകളുടെ ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. 20 ശതമാനം മുതൽ 70 ശതമാനം വരെ അവിശ്വസനീയമായ കിഴിവും വാഗ്ദാനം ചെയ്യുന്നു. അൽ റായ് ഔട് ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രിയ ഫാഷൻ വ്ലോഗർമാരുടെ സാന്നിധ്യത്തിൽ പുതിയ വേനൽക്കാല ശേഖരങ്ങളുടെ പ്രദർശനവും നടന്നു. വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികളുടെ ഫാഷൻ ഷോയും നടന്നു. 50 ലധികം കുട്ടികൾ ഇതിൽ പങ്കാളികളായി. ഫാഷൻ ഷോയിൽ പങ്കെടുത്ത എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.