കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) വനിതകൾക്ക് വേണ്ടി നടത്തിയ തംഹീദുൽ മർഅ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ നസീബ സിത്താര ഒന്നാം സമ്മാനം കരസ്ഥമാക്കി. നൂറ അബ്ദുൽ റഊഫ് രണ്ടാം സ്ഥാനവും ശരീഫ അബ്ദുല്ലത്തീഫ് മൂന്നാം സ്ഥാനവും നേടി. അജുഷ, സഹല, അസീസ്, നസീബ ജസീൽ, നൗറിൻ ബിനാസ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
നൂറോളം പേർ പരീക്ഷയിൽ പങ്കെടുത്തു. ഇസ്ലാമിക വിഷയങ്ങളിൽ പ്രത്യേകം തയാറാക്കിയ സിലബസ് അനുസരിച്ച് നടത്തുന്ന പഠന കോഴ്സാണ് തംഹീദുൽ മർഅ. അർഥസഹിതമുള്ള ഖുർആൻ പഠനം, ചരിത്രം, കർമശാസ്ത്രം, പ്രാർഥനകൾ എന്നിവയാണ് തംഹീദുൽ മർഅയിൽ പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.