കുവൈത്ത് സിറ്റി: ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ ഭവൻസ് കുവൈത്ത് അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ഓൺലൈൻ ആഘോഷ പരിപാടികളിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരും സമൂഹത്തിന് മുതൽക്കൂട്ടാണെന്ന് ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ പറഞ്ഞു.
അധ്യാപകർ മാറിവരുന്ന പുത്തൻ ആശയ വിദ്യാഭ്യാസ നയങ്ങളോട് പൊരുത്തപ്പെടുന്നവരാണെന്നും അവർക്ക് സമൂഹത്തിൽ വിശിഷ്ടമായ സ്ഥാനം നിലനിൽക്കുന്നുണ്ടെന്നും അധ്യാപകദിന സന്ദേശത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അധ്യാപകർക്കായി ഭവൻസ് സ്റ്റുഡൻറ്സ് സുപ്രീം കൗൺസിലിെൻറ നേതൃത്വത്തിൽ ഓൺലൈൻ മത്സരങ്ങൾ, ക്വിസ്, മാജിക് ഷോ, നൃത്ത സംഗീത പരിപാടികൾ, വിഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.