കുവൈത്ത് സിറ്റി: കുടിശ്ശിക തീർക്കാതെ യാത്രക്കൊരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക. ഇവ അടക്കാതെ യാത്രക്കായി വിമാനത്താവളത്തിൽ എത്തിയാൽ പിടിവീഴും. പിഴ ഒടുക്കിയില്ലെങ്കിൽ യാത്രയും മുടങ്ങും. യാത്രക്ക് എത്തുന്നവരിൽ കുടിശ്ശിക ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. നിയമം നടപ്പാക്കിയ ശേഷം ഒന്നര മാസത്തിനിടയില്‍ കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് ടെലിഫോൺ കുടിശ്ശികയായി രണ്ടര ലക്ഷം ദീനാര്‍ ആണ് പിരിച്ചെടുത്തത്.
പലരും വര്‍ഷങ്ങളായി അടക്കാന്‍ ബാക്കിയുള്ള കുടിശ്ശികയാണ് വിമാനത്താവളത്തില്‍ നിന്നും ശേഖരിച്ചത്. രാജ്യത്തിന് വെളിയിലേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും വൈദ്യുതി-ജല കുടിശ്ശികയും ടെലിഫോൺ ബില്ലുകളും അടക്കണമെന്ന നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു. ഇതിൽ കർശന നടപടികളാണ് സ്വീകരിക്കുന്നത്.
പിഴ അടക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഓഫിസ് സൗകര്യം വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകള്‍ വഴിയും സഹല്‍ ആപ് വഴിയും കുടിശ്ശിക അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.