കുവൈത്ത് സിറ്റി: സമശീതോഷ്ണ കാലാവസ്ഥയിൽ നിന്ന് ഉഷ്ണകാലത്തിലേക്ക് പ്രവേശിച്ചതോടെ രാജ്യത്ത് താപനില ഉയരുന്നു. ജൂൺ ആദ്യത്തോടെ രാജ്യം കനത്ത ചൂടിലേക്ക് നീങ്ങുമെന്നാണ് സൂചന. ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്. ഈ ആഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നിട്ടുണ്ട്. ഇതോടെ രാത്രിയും ചൂട് അനുഭവപ്പെടുന്നുണ്ട്. പകൽ സമയം പൈപ്പ് വെള്ളത്തിന് ചൂടുപിടിച്ച് തുടങ്ങി.
കഴിഞ്ഞ മാസം അവസാനം 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന താപനിലയാണ് ഈ ആഴ്ചയോടെ 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നത്. ചൂട് കണക്കിലെടുത്ത് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.