ആറുമണിക്കൂർ കൊണ്ട് 25 ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച്​ ഇന്ത്യൻ ബുക്സ് ഓഫ്‌ റെക്കോഡ്‌സിൽ ഇടം നേടിയ മർവ മുസ്തഫയെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ആദരിച്ചപ്പോൾ

തലശ്ശേരി വെൽഫെയർ അസോസിയേഷൻ മർവ മുസ്തഫയെ ആദരിച്ചു

കുവൈത്ത്​ സിറ്റി: ആറുമണിക്കൂർ കൊണ്ട് 25 ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം വരച്ച്​ ഇന്ത്യൻ ബുക്സ് ഓഫ്‌ റെക്കോഡ്‌സിൽ ഇടംനേടിയ മർവ മുസ്തഫയെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ആദരിച്ചു.

മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പത്താംതരം വിദ്യാർഥിനിയും തലശ്ശേരി വെൽഫെയർ അസോസിയേഷൻ പ്രവർത്തക സമിതി അംഗം മുസ്തഫയുടെ മകളുമാണ്​ മർവ മുസ്തഫ. തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം നൽകി.ചടങ്ങിൽ ചെയർമാൻ നിസാം നാലകത്ത്, പ്രസിഡൻറ്​ സത്താർ, തൻവീർ, റഹീം, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.