കുവൈത്ത് സിറ്റി: അബ്ബാസിയയിൽ കഴിഞ്ഞ ഒരാഴ്ചയായി നിക്കാതിരുന്ന മാലിന്യം നീക്കാൻ മുൻകൈയെടുത്ത് യുനൈറ്റഡ് ഇന്ത്യൻ സ്കൂളും തനിമ കുവൈത്തും. ഒരു ലോഡിന് 35 ദീനാർ തോതിൽ ചെലവഴിച്ചാണ് സ്വകാര്യ തൊഴിലാളികളെകൊണ്ട് മാലിന്യം നീക്കം ചെയ്യുന്നത്. പത്തുലോഡ് ഇതിനകം നീക്കി. 30നും 40നും ഇടയിൽ ലോഡ് മാലിന്യം ഇനിയും നീക്കാനുണ്ടെന്നും രാത്രിയിലും മാലിന്യ നീക്കം തുടരുമെന്നും ബന്ധപ്പെട്ടവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
നേരത്തേ ശുചീകരണം ഏറ്റെടുത്ത് നടത്തിയിരുന്ന കമ്പനിയിൽനിന്ന് പുതിയ കമ്പനി ഏറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയാവാത്തതിനാൽ രാജ്യത്തെ താമസ കേന്ദ്രങ്ങളിലെ മാലിന്യപ്രശ്നം രൂക്ഷമാണ്. അബ്ബാസിയ പോലെ ജനവാസമേറിയ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയുണ്ട്. സ്വദേശി താമസ കേന്ദ്രങ്ങളെ അപേക്ഷിച്ച് വിദേശികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്ന കൊട്ടകൾ നിറഞ്ഞുകവിഞ്ഞ് റോഡിൽ പരന്നുകിടക്കുന്നത്.
കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെങ്കിലും താമസ കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്. വാണിജ്യ കേന്ദ്രങ്ങൾ ഇതിനകം ഒരുവിധം ക്ലീനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.