കുവൈത്ത് സിറ്റി: 15ാമത് കുവൈത്ത് പാർലമെൻറ് സാക്ഷിയായത് മന്ത്രിമാർക്കെതിരായ 32 കുറ്റവിചാരണക്ക്. മുൻ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ്, നിലവിലെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് തുടങ്ങി പ്രമുഖ മന്ത്രിമാർ കുറ്റവിചാരണ നേരിട്ടു. ചില മന്ത്രിമാർക്കെതിരെ ഒന്നിലധികം തവണ കുറ്റവിചാരണയുണ്ടായി. വാർത്താവിനിമയ മന്ത്രി ശൈഖ് സൽമാൻ ഹമൂദ് അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ജിനാർ ബൂഷഹരി, ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ്, സാമൂഹികക്ഷേമ മന്ത്രി ഗദീർ അസീരി, വൈദ്യുതി മന്ത്രി മുഹമ്മദ് ബൂഷഹരി, പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി തുടങ്ങിയവർ രാജിവെച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ച ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് എന്നിവരെ അന്നത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ്അസ്സബാഹ് ഇടപെട്ട് നീക്കി. ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വന്നു. ഇത്രയധികം കുറ്റവിചാരണയും മന്ത്രിമാരുടെ രാജിയും 60 വർഷത്തെ കുവൈത്ത് പാർലമെൻറിെൻറ ചരിത്രത്തിൽ ഇല്ല. കുറ്റവിചാരണകൾ പലതും രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപമുയർന്നു. നിസ്സാര കാര്യങ്ങൾക്ക് കുറ്റവിചാരണ നടത്തരുതെന്നും ഭരണഘടന നൽകുന്ന അധികാരം എം.പിമാർ സൂക്ഷിച്ചും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്നും അമീറിന് ഉണർത്തേണ്ടിവന്നു.
അമീരി അധികാരം ഉപയോഗിച്ച് പാർലമെൻറ് ഇടക്കാലത്ത് പിരിച്ചുവിേട്ടക്കും എന്നുവരെ ശ്രുതി ഉയർന്നു. എന്നാൽ, ഇത് സംഭവിച്ചില്ല. അധികാര കൈമാറ്റവും കോവിഡ് പോലെ അസാധാരണ സാഹചര്യവും അടക്കം പല നിർണായക ഘട്ടത്തിനും സാക്ഷ്യം വഹിച്ച പാർലമെൻറാണ് കഴിഞ്ഞുപോയത്. 15ാം പാർലമെൻറിെൻറ പ്രകടനം വിലയിരുത്തുന്ന വിദഗ്ധർ അത്ര നല്ല അഭിപ്രായമല്ല പങ്കുവെക്കുന്നത്.
രാഷ്ട്രീയപ്രേരിതമായ കുറ്റവിചാരണകളാണ് പ്രധാന വിമർശനമായി ഉയരുന്നത്. സർക്കാറിനെ പ്രവർത്തിക്കാൻ വിടാതെ സമ്മർദത്തിലാക്കിയത് ഗുണകരമായില്ല എന്നാണ് വിമർശനം. ഡിസംബർ അഞ്ചിന് പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.