കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നം സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് അധികൃതരുമായി ചർച്ച നടത്തി. സൊസൈറ്റി മെംബർ സെക്രട്ടറി അലി മുഹ്സിനിയുമായാണ് സിബി ജോർജ് ചർച്ച നടത്തിയത്.ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷൻ സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രധാനമായും ചർച്ചയായത്. രാജ്യത്ത് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം.
സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. 2018 മുതലാണ് എൻജിനീയർമാർക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചത്.കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ.ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ.
എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ പ്രതിസന്ധി നേരിടുന്നു. വ്യാജ സർട്ടിഫിക്കറ്റ് വിഷയവും ചർച്ചയായി. വർക്ക് പെർമിറ്റ് സമ്പാദിക്കാനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.സൊസൈറ്റി എൻ.ഒ.സി നൽകാത്ത ചിലരും എൻജിനീയർ തസ്തിക സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖ സമർപ്പിച്ചാണ് ഇത് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.