ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ്​ ശൈഖ്​ താമിർ അൽ അലി അസ്സബാഹുമായി ചർച്ച നടത്തുന്നു

അംബാസഡർ സുരക്ഷ വകുപ്പ്​ മേധാവിയുമായി ചർച്ച നടത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ്​ ശൈഖ്​ താമിർ അൽ അലി അസ്സബാഹിനെ സന്ദർശിച്ചു. ഇരു രാഷ്​ട്രങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തി.

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ ചർച്ച ചെയ്​തു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്​ യോജിച്ച്​ ചെയ്യാവുന്ന കാര്യങ്ങളും ചർച്ചയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.