കുവൈത്ത് സിറ്റി: കോവിഡിനെതിരായ പോരാട്ടത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് ആശയവിനിമയ മന്ത്രാലയം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. 'Kuwait Fight Coronavirus Pandemic' എന്ന പേരിലാണ് സ്റ്റാമ്പ് ഇറക്കിയത്. കോവിഡ് പ്രതിസന്ധിയുടെ തുടക്കകാലത്ത് രാജ്യത്തെ നയിച്ചിരുന്ന മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിച്ച ആരോഗ്യ പ്രവർത്തകരുടെ ചിത്രങ്ങൾ ഇൗ കാലത്തെ അടയാളപ്പെടുത്തും.
വിവിധ രാജ്യങ്ങളിൽനിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവന്ന മെഗാ ദൗത്യത്തെ ഒാർക്കാനായി കുവൈത്ത് എയർവേയ്സിെൻറ ചിത്രവും സ്റ്റാമ്പിൽ കാണാം. രാജ്യസുരക്ഷയുടെ പ്രതീകമായ കുവൈത്ത് ഗേറ്റ്, സൈന്യം, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധാനങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാമ്പിന് 150 ഫിൽസ് ആണ് വില. 50,000 സ്റ്റാമ്പുകൾ അച്ചടിച്ചു. കുവൈത്ത് ഫിലാറ്റലിക് സൊസൈറ്റി അംഗം ജാബിർ അബ്ദുൽ അലി അൽ ഹിൻദൽ ആണ് ഡിസൈൽ രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.