ക​താ​റ​യി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ പ​രേ​ഡി​ൽ​നി​ന്ന്



 ക​താ​റ​യി​ൽ ഇ​റാ​നി​ൽ​നി​ന്നു​ള്ള ബ​ഹ​ർ ബാ​ൻ​ഡ് സം​ഘ​ത്തി​ന്റെ അ​വ​ത​ര​ണ​ത്തി​ൽ​നി​ന്ന്

 ദോ​ഹ: ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം, ദോ​ഹ​യു​ടെ ന​ഗ​ര​ത്തി​ര​ക്കു​ക​ൾ​ക്ക് ജീ​വ​ൻ പ​ക​ർ​ന്ന് വീ​ണ്ടും ഫു​ട്ബാ​ൾ ആ​വേ​ശം. വെ​ള്ളി​യാ​ഴ്ച ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് പ​ന്തു​രു​ണ്ട​തി​നു പി​റ​കെ, ഒ​രു​വ​ർ​ഷം മു​മ്പ് ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ കാ​ല​ത്ത് സ​ജീ​വ​മാ​യ ക​ളി​യി​ട​ങ്ങ​ളും ന​ഗ​ര​വും സൂ​ഖു​ക​ളും വീ​ണ്ടും ഫു​ട്ബാ​ൾ ആ​വേ​ശ​ത്താ​ൽ സ​ജീ​വ​മാ​യി. പ​ഴ​യ ദോ​ഹ തു​റ​മു​ഖം, ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, ലു​സൈ​ൽ ബൊ​ളെ​വാ​ഡ്, മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ, അ​ൽ ബി​ദ്ദ പാ​ർ​ക്കി​ലെ എ​ക്‌​സ്‌​പോ 2023 എ​ന്നി​വ​യു​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​യി​ട​ങ്ങ​ളെ​ല്ലാം എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന്റെ തി​ര​ക്കി​ല​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പ​ഴ​യ ദോ​ഹ തു​റ​മു​ഖ​ത്തെ മി​ന ഡി​സ്ട്രി​ക്ട് വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കൂ​റ്റ​ൻ ഫു​ട്‌​ബാ​ൾ രൂ​പ​ങ്ങ​ളാ​ൽ അ​ല​ങ്കൃ​ത​മാ​യി​രി​ക്കു​ന്നു. ഫെ​ബ്രു​വ​രി 10 വ​രെ ദി​വ​സ​വും വൈ​കീ​ട്ട് നാ​ല് മു​ത​ൽ 10 വ​രെ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​നം, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ, ഖ​ത്ത​റി​ന്റെ സ​മു​ദ്ര ച​രി​ത്രം ആ​ഘോ​ഷി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളെ​ല്ലാം മി​ന ഡി​സ്ട്രി​ക്ടി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി 11 വ​രെ വ്യ​ത്യ​സ്ത​മാ​യ 46 പ​രി​പാ​ടി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്ട്രീ​റ്റ് ആ​ർ​ട്‌​സ് ഫെ​സ്റ്റി​വ​ൽ, നാ​ടോ​ടി പ്ര​ക​ട​ന​ങ്ങ​ൾ, റോ​മി​ങ് ഷോ​ക​ൾ, പ​രേ​ഡു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ​പെ​ടും.

ടൂ​ർ​ണ​മെ​ന്റി​ന്റെ ഒ​ന്നാം ദി​നം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​താ​റ​യി​ലെ​ത്തി​യ​ത്.ദോ​ഹ എ​ക്‌​സ്‌​പോ​യി​ലെ ക​ൾ​ച്ച​റ​ൽ സോ​ണി​ലെ ഫാ​ൻ സോ​ൺ ലോ​ക​ക​പ്പ് ഫാ​ൻ സോ​ണി​നെ ഒ​രി​ക്ക​ൽ കൂ​ടി ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ൽ തി​രി​കെ കൊ​ണ്ടു​വ​ന്നു.

ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 11 വ​രെ കൂ​റ്റ​ൻ സ്‌​ക്രീ​നി​ലെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​നം മു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്.ഏ​ഷ്യ​ൻ ക​പ്പി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന 24 രാ​ജ്യ​ങ്ങ​ളു​ടെ​യും സാം​സ്‌​കാ​രി​ക പ​വി​ലി​യ​നു​ക​ളാ​ണ് ലു​സൈ​ൽ ബോ​ളെ​വാ​ഡി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. റോ​മി​ങ് പ്ര​ക​ട​ന​ങ്ങ​ൾ, രാ​ജ്യ​ങ്ങ​ളു​ടെ പ​രേ​ഡു​ക​ൾ, എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​മു​ള്ള വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും ലു​സൈ​ലി​ലു​ണ്ട്.

ലു​സൈ​ലി​ലെ മ​ത്സ​ര​ദി​നം ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും ഹ​ലോ ഏ​ഷ്യ ആ​ഘോ​ഷ​വും ഇ​വി​ടെ​യു​ണ്ട്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും ക​ൺ​ട്രി സോ​ണു​ക​ൾ ത​ന​ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്റെ ക​ഥ​ക​ളി, നൃ​ത്ത​ങ്ങ​ൾ, ചെ​ണ്ട ഉ​ൾ​പ്പെ​ടെ വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ​യും ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ന്റെ ആ​ഘോ​ഷ​ങ്ങ​ൾ കൊ​ഴു​പ്പി​ക്കു​ന്നു. മു​ശൈ​രി​ബി​ലെ ബ​റാ​ഹ​തി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം നി​ർ​ദി​ഷ്ട ബൂ​ത്തു​ക​ളി​ലൂ​ടെ ഏ​ഷ്യ​ൻ സം​സ്‌​കാ​ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും പ്ര​ക​ടി​പ്പി​ക്കു​ന്നു. 15 ക​ളി​ക്കാ​ർ​ക്കു​ള്ള മെ​ഗാ ഹ്യൂ​മ​ൻ ഫു​ട്‌​ബാ​ൾ മ​ത്സ​ര​വും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ദോ​ഹ ഓ​ൾ​ഡ് പോ​ർ​ട്ടി​ൽ ബി​ഗ് സ്ക്രീ​ൻ വ​ഴി ഏ​ഷ്യ​ൻ ക​പ്പ് പ്ര​ദ​ർ​ശ​നം

 


Tags:    
News Summary - The country and the city celebrated the football festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.