കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമയാന വകുപ്പിെൻറ കുവൈത്ത് മുസാഫിർ പ്ലാറ്റ്ഫോം നവീകരിച്ചു. കുവൈത്തിൽനിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാർ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന മാറ്റം. കുവൈത്തിൽ കോവിഡുമായി ബന്ധപ്പെട്ട യാത്ര നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം ആണ് കുവൈത്ത് മുസാഫിർ.
കുവൈത്ത് വിമാനത്താവളം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്രചെയ്യുന്നവർ കുവൈത്ത് മുസാഫിർ പ്ലാറ്റ്ഫോമിൽ യാത്ര വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമായിരുന്നു. അടുത്തിടെ ഈ ഒാൺലൈൻ സംവിധാനത്തിെൻറ പോരായ്മകൾ ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഏറെ ചർച്ചകൾക്കു ശേഷം പ്ലാറ്റ്ഫോം നവീകരിക്കാൻ ഡി.ജി.സി.എ തയാറായത്.
പുതിയ അപ്ഡേഷൻ പ്രകാരം കുവൈത്തിലേക്കു വരുന്ന യാത്രക്കാർ മാത്രം മുസാഫിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പുറത്തേക്ക് യാത്ര ചെയ്യുന്നവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതില്ല.
ആഭ്യന്തര മന്ത്രാലയത്തിെൻറയും സിവിൽ ഇൻഫോർമേഷൻ അതോറിറ്റിയുടെയും ഡേറ്റ ബേസുമായി മുസാഫിർ പുതിയ പതിപ്പ് ബന്ധിപ്പിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.